മിഷന്‍ എബിസി പദ്ധതി 2411 നായ്ക്കളെ വന്ധ്യംകരിച്ചു
മിഷന്‍ എബിസി പദ്ധതിയില്‍ ജനുവരി 31 വരെ 2411 നായ്ക്കളെ വന്ധ്യംകരിച്ചു. എഡിസിപി ഓഫീസില്‍ നടന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ മാസം 120 നായ്ക്കളെയും ജനുവരിയില്‍ 47 നായ്ക്കളെയും വന്ധ്യംകരിച്ചതായി യോഗം അറിയിച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റി 414, ബദിയടുക്ക 138, ചെമ്മനാട് 46, ചെങ്കള 78, കുമ്പള 214, മധൂര്‍ 138, മൊഗ്രാല്‍പുത്തൂര്‍ 64, മംഗല്‍പാടി 43, മുളിയാര്‍ 55, ഉദുമ 215, പളളിക്കര 155, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 500, പുല്ലൂര്‍-പെരിയ 184, മീഞ്ച 108, പുത്തിഗെ 13, അജാനൂര്‍ 18, മഞ്ചേശ്വരം 28. ആകെ 2411 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്.
യോഗത്തില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി വി ബാലചന്ദ്രറാവു, എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി നാഗരാജ്, മഞ്ചേശ്വരം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ. വസന്തകുമാര്‍, എആര്‍എഫ് മാനേജര്‍ ഡോ. ആര്‍ ഡി മാലി, ഡോ.ശബരീഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments