പ്രൊജക്ട്മാനേജര്‍ നിയമനം
കാസര്‍കോട് വികസനപാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് മാനേജര്‍ (ടെക്‌നിക്കല്‍) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. 60 വയസില്‍താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയിലോ പൊതുമേഖലയിലോ പ്രൊജക്ട് നിര്‍വ്വഹണം നടത്തിയിട്ടുളള പരിചയം അഭികാമ്യം. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പിജി, ബി ടെക്, സര്‍ക്കാര്‍ മേഖലയിലോ പൊതുമേഖലയിലോ പ്രൊജക്ട് തയ്യാറാക്കുന്നതിലും മോണിറ്ററിംഗ് ചെയ്യുന്നതിലുമുളള 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് മാനേജരുടെ യോഗ്യത. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അഥവാ ഡിപ്ലോമയാണ് പ്രൊജക്ട് മാനേജര്‍ (ടെക്‌നിക്കല്‍) ന്റെ യോഗ്യത.
താല്‍പ്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുളള അപേക്ഷ ഈ മാസം 26 ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ നല്‍കണം.
- Log in to post comments