കോവിഡ് 19 സാക്ഷരതാ ദിനത്തില്‍ ജില്ലാ ആശുപത്രിയില്‍ വിരുന്നുമായി സാക്ഷരതാ മിഷന്
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 29 ാ0 വാര്‍ഷിക ദിനത്തില്‍ ജില്ലാ ആശുപതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിരുന്നൊരുക്കി ജില്ലാ സാക്ഷരതാ മിഷന് മാതൃകയായി. ജില്ലാ പഞ്ചായത്തിലെ ജനകീയ ഭക്ഷണശാലയില്‍ വിഭവങ്ങളുമായെത്തി സാക്ഷരതാ മിഷന് പ്രവര്‍ത്തകര്‍ പാചകം ചെയ്ത ഭക്ഷണമാണ് നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആശുപതിയിലെ പാലിയേറ്റിവ് കെയര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഭക്ഷണം വിതരണം ചെയ്തു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍, സെക്രട്ടറി കെ പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ പ്രവീണ്‍ ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ജനകീയ ഭക്ഷണശാലയില്‍ സാക്ഷരതാ മിഷന് പ്രവര്‍ത്തകര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഉണ്ടായിരിക്കുമെന്നും ഭക്ഷണശാലയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍. 1161/2020)
- Log in to post comments