പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് പരിശീലനം
കേരള അക്കാദമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് മുഖേന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വിവിധയിനം കോഴ്സിലേക്ക് പരിശീലനം നല്കുന്നു. സ്കില്‍ ഡെവല്പമെന്റ് ട്രെയിനിംഗ് ഇന്‍ ഫിറ്റനസ് ട്രെയിനര്‍/ജിം ഇന്‍സ്ട്രക്ടര്‍, സ്കില്‍ ട്രെയിനിംഗ് ഇന്‍ സ്പോര്‍ട്സ് ഫിസിയോതെറാപ്പി, സര്ട്ടിഫിക്കേഷന് ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഡിപ്ലോമ ഇന്‍ ആയൂര്‍വേദ നേഴ്സിംഗ്, ഡിപ്ലോമ ഇന്‍ ആയുര്‍വേദ ഫാര്‍മസി, ഡിപ്ലോമ ഇന്‍ പഞ്ചകര്‍മ്മ , പൈപ്പ് ഫാബ്രിക്കേറ്റര്‍/ഫിറ്റര്‍, ഇന്സ്ട്രിയല് ഇലക്ട്രീഷന്‍, നേഴ്സിംഗ് എലിജിബിലിറ്റി പ്രോഗ്രാം, ഐഇഎല്‍റ്റിഎസ് ട്രെയിനിംഗ് പ്രോഗാം. സെക്യൂരിറ്റി സര്‍വ്വീസ് എന്നീ കോഴ്സുകളിലാണ് പരിശീലനം. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0481 2562503
(കെ.ഐ.ഒ.പി.ആര്-339/18)
- Log in to post comments