Skip to main content

കോവിഡ്  19 ജില്ലയില്‍ ഒരു പോസിറ്റീവ് കൂടി

ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശി 85 വയസുള്ള വയോധികയ്ക്കാണ് ( P11    ) കോവിഡ് സ്ഥിരീകരിച്ചത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ സാമ്പിള്‍ എടുത്ത ഇവരെ ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  P11     ന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി, സെക്കണ്ടറി കോണ്ടാക്റ്റ് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.  നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1195/2020)

 

date