Post Category
കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി കാര്‍ഷിക കര്‍മസേന
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാര്‍ഷിക കര്‍മസേന ഒരു ലക്ഷം രൂപ സംഭാവനയായി നല്കി. കോര്പ്പറേഷന് മേയര്‍ ഹണി ബഞ്ചമിന്റെ സാന്നിധ്യത്തില്‍ കര്‍മസേന സെക്രട്ടറി എന്‍ ജവഹര്‍ലാല്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ചെക്ക് കൈമാറി. ഡെപ്യൂട്ടി മേയര്‍ ഗീതാകുമാരി, കൗണ്‍സിലര്‍ വി രാജേന്ദ്രബാബു എന്നിവര്‍ സന്നിഹിതരായി.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കോ ഷോപ്പിന് മുന്പില് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് നടപ്പിലാക്കുകയും മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു.
കൊല്ലം കോര്പ്പറേഷന് നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് ഒരു ടണ്‍ നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും സ്വാശ്രയ കര്‍ഷക വിപണിയില്‍ നിന്നും സംഭരിച്ച് നല്കി.
(പി.ആര്.കെ. നമ്പര്‍. 1198/2020)
date
- Log in to post comments