Post Category
പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലാ പഞ്ചായത്ത് ഒന്നാമത്
പദ്ധതി നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമതെത്തി. 2017-18 സാമ്പത്തിക വര്‍ഷം 41 ശതമാനം തുക ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആകെ പദ്ധതി ചെലവിലും ജില്ല ഒന്നാം സ്ഥാനത്താണ്. മാര്‍ച്ച് മാസം തന്നെ 100 ശതമാനം ചെലവഴിച്ച് സംസ്ഥാനത്തിന് മാതൃകയാകാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിയ്ക്കുന്നതെന്നും ഇതിനായി ഒരു വിഭാഗം ജിവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-348/18)
date
- Log in to post comments