Skip to main content

പുനരധിവാസത്തിനായുള്ള ധനസഹായ പദ്ധതി

 

ഗാര്‍ഹികാത്രികമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ വനിതകളുടെ പുനരധിവാസ പദ്ധതി പ്രകാരം അര്‍ഹരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പീഡനത്തിനിരയായിട്ടുള്ളതും 2011 നവംബര്‍ 24 ന് ശേഷം എഫ്.ഐ.ആര്‍. അഥവാ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ട് കോടതിയില്‍ കേസ് നടന്നുവരുന്നതും കേസ് ഒത്തുതീര്‍പ്പായിട്ടില്ലാത്തതും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ പ്രതിവര്‍ഷം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളതോ ആയതും സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും സന്നദ്ധസംഘടനയില്‍ നിന്നോ കോടതി മുഖേനയോ ധനസഹായമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലാത്തതുമായ വനിതകളില്‍നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം കളക്‌ട്രേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. 

                                               (കെ.ഐ.ഒ.പി.ആര്‍-349/18)

date