ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഡല്‍ഹിയിലേക്ക് മടങ്ങി
കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി ഡല്‍ഹിക്ക് മടങ്ങി. ഉച്ചക്ക് 1.5 നാണ് അദ്ദേഹം നാവിക സേനയുടെ പ്രത്യേകവിമാനത്തില്‍ കയറിയത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ യാത്ര അയക്കുന്നതിനായി മന്ത്രി കെ.ടി.ജലീല്‍, എം.പി.മാരായ പി കെ കുഞ്ഞാലിക്കുട്ടി പി.വി.അബ്ദുള്‍ വഹാബ്, എം.കെ. രാഘവന്‍, ടി.വി.ഇബ്രാഹിം എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഡി.ജി.പി രാജേഷ് ദിവാന്‍, സെക്യൂരിറ്റി വിംഗ് ഐ.ജി ലക്ഷമണാ, ജില്ലാ കല്കടര്‍ അമിത് മീണ, തൃശുര്‍ റേഞ്ച് ഐ.ജി.എംആര്‍.അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡപ്യുട്ടി കലക്ടറും പ്രോട്ടോകോള്‍ ഓഫിസറുമായ സി.അബ്ദുല്‍ റഷീദ്, ഡി.വൈ.എസ്.പി.മാരായ ജലീല്‍ തോട്ടത്തില്‍, ഉല്ലാസ്, ആര്‍.ഡി.ഒ മോബി.ജെ, തഹസില്‍ദാര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments