Skip to main content

ബി.എല്‍.എസ് പരിശീലന പരിപാടി

ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സ് മലപ്പുറവും സംയുക്തമായി നടത്തുന്ന മെഗാ ബി.എല്‍.എസ് പരിശീലന പരിപാടി കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചാണ് പരിശീലനം.  ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.  ഹൃദയസ്തംഭനം, പക്ഷാഘാതം, അപകടങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ രോഗിയുടെ അല്ലെങ്കില്‍ അപകടത്തില്‍പ്പെടുന്ന ആളുടെ ജീവന്‍ രക്ഷിക്കാന്‍ ലഭിക്കുന്ന പരിമിതമായ സമയങ്ങളില്‍ സമചിത്തതയോടെ ഇടപെടണം.  ഇതിന് കഴിയാതെ പലരും കാഴ്ചക്കാരായി മാറുന്നതാണ് പലരുടെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രീതിയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുന്നതിനുള്ള പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കി.  
മലപ്പുറം വിദ്യാഭ്യാസ സബ്ജില്ലയിലെ ഏകദേശം അയ്യായിരത്തില്‍പ്പരം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എല്‍.എസ് പരിശീലനം ഉള്‍പ്പടെയുള്ള സ്‌ക്കൂള്‍ സേഫ്റ്റി മാര്‍ഗങ്ങളെ പറ്റി പരിശീലനം നല്‍കി.  തുടര്‍ പരിശീലനപരിപാടികള്‍ പെരിന്തല്‍മണ്ണയിലും  തിരൂരങ്ങാടിയിലും അടുത്ത ആഴ്ചകളില്‍ നടക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കാഡറ്റ്‌സ്, ജെ.ആര്‍.സി വിഭാഗത്തില്‍ പെടുന്ന കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.  ഇതോടൊപ്പം ജില്ലയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കും ജില്ലാ പഞ്ചായത്തങ്കങ്ങള്‍ക്കും ഇതേ പരിപാടിയില്‍ പരിശീലനം നല്‍കും.
ക്യാമ്പില്‍ ഓരോ പത്തു കുട്ടികള്‍ക്കും ഒരു പരിശീലകനാണ് ഉണ്ടായിരുന്നത്. പ്രഗല്ഭ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന പരിശീലകരില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മെഡിക്കല്‍, നേഴ്‌സിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍, ഇ.എം.സി.ടി പരിശീലനം നേടിയവര്‍ എന്നിവര്‍ ഉണ്ടായിരിന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, ലെഡെറല്‍ ഇന്‍ഡ്യ എന്നിവര്‍ ഇതിന്റെ നൊളെഡ്ജ് പാര്‍ട്ട്‌നര്‍മാരാണ്. ഡോ. പി.പി. വേണുഗോപാല്‍ (സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എയ്ഞ്ചല്‍സ്) പരിശീലനത്തിന് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍   അമിത് മീണ, നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ ജെ.ഒ., തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, ഡി.എം.ഒ.: ഡോ. കെ സക്കീന,  വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട.ര്‍:-വത്‌സലകുമാരി, മാനേജ.ര്‍ കെ. ഇബ്രാഹിം ഹാജി, ഹെഡ് മാസ്റ്റര്‍ ബഷീ.ര്‍ കുരുണിയന്‍, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, ഡോ. ശ്രീബിജു  (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മലപ്പുറം എയ്ഞ്ചല്‍സ്) ഡോ. അജില്‍ അബ്ദുള്ള (ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, ഏയ്ഞ്ചല്‍സ്), ശ്രീ രവി ടി.കെ (ട്രഷറര്‍ മലപ്പുറം എയ്ഞ്ചല്‍സ്) ശ്രീ. നൗഷാദ് എ വി (പി.ആര്‍ ഡയറക്ടര്‍ മലപ്പുറം എയ്ഞ്ചല്‍സ്).ഡോ: അബൂബക്കര്‍ തയ്യില്‍ , അബ്ദു ലത്തീഫ് (എക്‌സിക്യുട്ടീവ് മെമ്പര്‍) എന്നിവര്‍ പങ്കെടുത്തു.

 

date