Post Category
ക്വിസ് മത്സരം എറണാംകുളം ജേതാക്കള്‍
പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി പഞ്ചായത്ത് രാജ്-നവകേരളം എന്നീ വിഷയത്തില്‍ നടന്ന സംസ്ഥാന തല ക്വിസ് മത്സരത്തില്‍ എറണാംകുളം ജില്ല ജേതാക്കളായി. കോട്ടയം രണ്ടും തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച 48 ടീമുകള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തു. ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ നാരായണന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ കെ. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിബി വര്‍ഗ്ഗീസ്, വിനോദ് കുമാര്‍, ടിംപിള്‍ മാഗി, സഞ്ജയ് പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.സദാനന്ദന്‍ സ്വാഗതവും ഖാലിദ് നന്ദിയും പറഞ്ഞു.
date
- Log in to post comments