Skip to main content

റവന്യൂ കുടുംബ സംഗമം ഇന്ന്

        റവന്യൂ ദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും കുടുംബങ്ങളും പങ്കെടുക്കുന്ന കുടുംബ സംഗമം ഇന്ന് (ഫെബ്രുവരി 18) റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലക്‌ട്രേറ്റ് ഗ്രൗണ്ടില്‍ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.   പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  പ്രമുഖ സിനിമാതാരം കുമാരി ദേവികാ നമ്പ്യാര്‍ വിശിഷ്ടാതിഥിയാവും.  ജില്ലാ കലക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ആര്‍.ഡി.ഒമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജീവനക്കാരുടെയും കുടുംബാഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറും. 

date