Skip to main content

ഷോപ്പ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്:  കോവിഡ് ആശ്വാസ സഹായത്തിന് അപേക്ഷിക്കാം

 

 

കേരള ഷോപ്പ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശദായം അടച്ച എല്ലാ സജീവഅംഗങ്ങള്‍ക്കും അതിനുശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശദായം അടച്ചുവരുന്നവര്‍ക്കും കോവിഡ്-19 ലോക്ക്‌ഡോണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായത്തിന്  അപേക്ഷിക്കാം. സജീവ അംഗങ്ങളായ തൊഴിലാളികള്‍ക്ക്  ആശ്വാസ ധനസഹായമായി 1000 രൂപ നല്‍കും. ക്ഷേമനിധിയിലെ സജീവ അംഗങ്ങളില്‍ കോവിഡ് ബാധിതരായവര്‍ക്ക് 10,000 രൂപയും ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്ന അംഗത്തിന് 5000 രൂപയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തില്‍  അനുവദിക്കും.

അപേക്ഷകര്‍ www.peedika.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്ഷേമനിധി അംഗത്വ നമ്പര്‍, ആധാര്‍ 
നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൈറ്റില്‍ പേവേശിച്ച് നിര്‍ദ്ദിഷ്ട്ട വിവരങ്ങള്‍ (മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൌണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, അഡ്രസ്സ്) അപ്‌ലോഡ് ചെയ്ത് സേവ് ചെയ്യുക. കൊറോണ ബാധിതര്‍/ ഐസോലേഷന്‍ ചികിത്സയ്ക്ക് വിധേയമായവര്‍ മെഡിക്കല്‍  സര്‍ട്ടിഫിക്കറ്റ് കുടി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനകം ധനസഹായം ലഭിച്ചവരോ, ലഭിക്കാന്‍ വേണ്ടി ഇ.മെയില്‍ അല്ലെങ്കില്‍ വാട്‌സാപ്പ് വഴി അപേക്ഷിച്ചവരോ വീണ്ടും് അപേക്ഷിക്കാന്‍ പാടില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നം. 0495 2372434, മൊബെല്‍ നം. 7902268815

 

 

date