Skip to main content

സൗജന്യ റീഫില്‍ സ്‌കീം പി.എം.യു.വൈ ഗുണഭോക്താക്കള്‍ക്കു മാത്രം

 

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന സൗജന്യ റീഫില്‍ സ്‌കീം, പി.എം.യു.വൈ സ്‌കീമിയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കു മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പി.എം.യു.വൈ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സൗജന്യ സിലിണ്ടര്‍ ലഭിക്കുമെന്ന ധാരണയില്‍ നിരവധി പേര്‍ ഓഫീസുകളുമായി നിരന്തരം ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

നിലവില്‍ ഉജ്ജ്വല യോജന പ്രകാരം കണക്ഷന്‍ ലഭിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് സൗജന്യ എല്‍.പി.ജി റീഫില്ലുകള്‍ ലഭിക്കുക. സൗജന്യ റീഫില്‍ സിലിണ്ടര്‍ സൗകര്യം ഉപയോഗിച്ചിട്ടില്ലാത്ത ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഈ സേവനം നിലവില്‍ ഉപയോഗിക്കാവുന്നതാണ്.

ഉജ്ജ്വല യോജന പ്രകാരമുള്ള സൗജന്യ സിലിണ്ടര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തെറ്റായി ധരിച്ചാണ് ആളുകള്‍ ഓഫിസുകളുമായി ബന്ധപ്പെടുന്നതെന്നും പി എം യു വൈ സ്‌കീമില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

 

date