Post Category
പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ് മത്സരം
ജില്ലാ വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എട്ടാം ക്ലാസു മുതല്‍ 12 ാം ക്ലാസുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി മെയ് ഒന്നിന് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04972 713350 എന്ന നമ്പറില്‍ പേരും വിശദവിവരങ്ങളും വാട്സ്ആപ്പ് നമ്പര്‍ അടക്കം രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 29ന് വൈകിട്ട് നാല് മണിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനവും നല്‍കും.
date
- Log in to post comments