കാട്ടാന ആക്രമണം:നാരായണന്റെ കുടുംബത്തിന് പത്ത് ലക്ഷം: ആദ്യഘട്ട ധനസഹായം ഏപ്രില്‍ 28 നല്‍കും -വനം മന്ത്രി
കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ കണ്ണൂര്‍ ആറളം ഫാം ജീവനക്കാരനായ നാരായണന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാ
രമായി അനുവദിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ആദ്യഘട്ട ധനസഹായം നാളെ (ഏപ്രില്‍ 28 ) നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും എത്രയും വേഗം നല്കുന്നതിനാവശ്യമായ നടപടികള്‍ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച രാവിലെ ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ ജോലിക്കായി എത്തിയപ്പോഴാണ് നാരായണന് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തെതുടര്‍ന്ന് വനപാലക സംഘം സ്ഥലത്തെത്തുകയും കൂട്ടമായി ഇറങ്ങിയ മറ്റ് ആനകളെ കൂടി കണ്ടെത്തി വനത്തിനുള്ളിലേയ്ക്ക് തുരത്തി ഓടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും ചെയ്തു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യ ജീവികളെ
തുരത്തിയോടിക്കുന്നതിനായി വനംവകുപ്പ് വാങ്ങിയ 12 ബോര് പമ്പ് ആക്ഷന്‍ ഗണ്ണുകളാണ് ഇവിടെ ഉപയോഗിച്ചത്. വൈല്‍ഡ് ലൈഫ് വാര്ഡന് ഷജ്ന, അസി.വൈല്‍ഡ് ലൈഫ് വാര്ഡന് സോളമന് ജോര്‍ജ്, കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫീസര്‍ വിനു, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ജയേഷ് ജോസഫ് ഉള്‍പ്പടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിന്റെ ദ്രുതകര്‍മ്മസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
- Log in to post comments