Post Category
കോവിഡ് 19 സ്കോളര്‍ഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി ജോയല്‍ ജോസഫ്
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭിക്കുന്ന 2019-20 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുകയായ 28,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവാന ചെയ്ത് ജോയല്‍ ജോസഫ്. പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ച ജോയല്‍ ജോസഫ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ശിഷ്യനാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതയില്‍ അഭിമാനിക്കുന്നുവെന്ന് ജോയല്‍ ജോസഫ് പറഞ്ഞു. പഞ്ചായത്ത് വകുപ്പില്‍ നിന്നും ജോയിന്റ് ഡയക്ടറായി വിരമിച്ച രാജു വര്‍ഗീസാണ് പിതാവ്. മാതാവ് ഷീല മയ്യനാട് സ്വദേശിനിയാണ്.
(പി.ആര്.കെ. നമ്പര്‍. 1227/2020)
date
- Log in to post comments