Skip to main content

കോവിഡ് 19 ജനകീയ ഭക്ഷണശാലയുമായി കുളക്കട ഗ്രാമപഞ്ചായത്ത്

പൂവറ്റൂരില്‍ കുടുംബശ്രീ ജനകീയ ഭക്ഷണശാല പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷണശാലയുടെ ഉദ്ഘാടനവും ആദ്യ വിതരണവും പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റിലെ  നാല് അംഗങ്ങളുടെ നേതൃത്വത്തിലാണ്  ഭക്ഷണശാലയുടെ പ്രവര്‍ത്തനം. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. ഉച്ച ഊണിന് 20 രൂപയും പാര്‍സലായി നല്‍കുന്നതിന് 25 രൂപയുമാണ്. പഞ്ചായത്ത് പരിധിയിലെ സാധാരണക്കാരായ പൊതുജനങ്ങളെ ലക്ഷ്യമിട്ടാണ് ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചത്.
ആദ്യ ദിനം തന്നെ വലിയ സ്വീകാര്യതയാണ് ഭക്ഷണശാലയ്ക്ക് ലഭിച്ചത്. 30 പേര്‍ക്കാണ് ആദ്യ ദിനം പാര്‍സലായി ഊണ് വിതരണം ചെയ്തത്. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. ലോക്ക് ഡൗണ്‍ കാലത്ത് പാഴ്‌സലായി മാത്രമേ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യു. വൈകുന്നേരങ്ങളില്‍ പൊറോട്ട, ചപ്പാത്തി, കപ്പ, ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ, ബീഫ് കറി, ഫ്രൈ തുടങ്ങിയവയും മറ്റ് നാടന്‍ രുചി വിഭവങ്ങളും പാഴ്‌സലായി  നല്‍കുമെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി പറഞ്ഞു.

   (പി.ആര്‍.കെ. നമ്പര്‍. 1229/2020)

date