Post Category
കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്കി ഇത്തിക്കര ഐ സി ഡി എസ്
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തിക്കര ഐ സി ഡി എസിലെ അങ്കണവാടി ജീവനക്കാര്‍ സമാഹരിച്ച 50,000 രൂപ ആദ്യ ഗഡുവായി നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈലയുടെ സാന്നിധ്യത്തില്‍ ഇത്തിക്കര ഐ സി ഡി എസ് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ എല്‍ രഞ്ജിനി ജി എസ് ജയലാല്‍ എം എല്‍ എ യ്ക്ക് തുകയുടെ ഡി ഡി കൈമാറി. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ സുന്ദരേശന്, ഡി ഗിരികുമാര്‍, ബി ഡി ഒ എസ് ശംഭു, ബ്ലോക്ക്-ഐ സി ഡി എസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ. നമ്പര്‍. 1231/2020)
date
- Log in to post comments