Skip to main content

മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കും; വടക്കാഞ്ചേരി നഗരസഭ

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ഹരിത കർമ്മ സേന വഴി ശേഖരിച്ച മാലിന്യങ്ങൾ വടക്കാഞ്ചേരി നഗരസഭ തരം തിരിച്ച് സംസ്‌കരിക്കും. പുനചംക്രമണം സാധ്യമല്ലാത്ത മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്ലീൻ കേരള കമ്പനിയുടെ സഹായമുണ്ട്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ജില്ലാ അതിർത്തിയായ പഴയന്നൂർ മുതൽ ഷൊർണൂർ പാലം വരെയും മാലിന്യങ്ങൾ ശേഖരിക്കും. നഗരസഭാ വൈസ് ചെയർമാൻ എം ആർ സോമ നാരായണൻ മാലിന്യം കയറ്റാനുള്ള വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

date