Skip to main content

പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിന് ഉത്തരവായി

പ്രവാസികളായ മലയാളികൾക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ നാട്ടിൽ നിന്നും എത്തിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജീവൻ രക്ഷാ മരുന്നുകൾ പ്രവാസികളുടെ ബന്ധുക്കൾക്ക് കൊച്ചിയിലുള്ള സെൻട്രൽ കസ്റ്റംസ് ഡ്രഗ്സ് ഇൻസ്പെക്ടറിൽ നിന്നും നേരിട്ടോ tod.cochin@nic.in എന്ന ഇമെയിൽ വഴിയോ രേഖകൾ സമർപ്പിച്ച് കാർഗോ വഴി അയക്കാവുന്നതാണ്. റെവന്യൂ വകുപ്പിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ പോലീസ് വകുപ്പിലോ ശേഖരിക്കുന്ന മരുന്നുകൾ നോർക്ക റൂട്സ് ഏറ്റെടുത്ത് പ്രവാസികൾക്ക് എത്തിക്കും. മരുന്നുകൾ അയക്കുന്നതിനുള്ള ചെലവ് ബന്ധുക്കൾ തന്നെ വഹിക്കണം. ഉത്തരവിൽ പരാമർശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ജില്ലാ നോഡൽ ഓഫിസറെ ചുമതലപെടുത്തിയിട്ടുണ്ട്.

date