Skip to main content

കോവിഡ് 19 ബിഷപ്പിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

സി എസ് ഐ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റുമായ ബിഷപ്പ് റൈറ്റ് റവ ഡോ ഉമ്മന്‍ ജോര്‍ജ് ഒരു മാസത്തെ ശമ്പളം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. റവ. ഡേവിഡ് ഹാബേല്‍, റവ. തോമസ് ചെറിയാന്‍, സി എസ് ടി ടി.എ മെമ്പര്‍ നിബു ജേക്കബ് വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ചെക്ക് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.
സി എസ് ഐ കൊല്ലം, കൊട്ടാരക്കര മഹായിടവകയുടെ കീഴിലുള്ള കൊല്ലവും തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും കോവിഡ്-19 ന്റെ ആവശ്യത്തിലേക്ക് നല്‍കുന്നതിനും ബിഷപ്പ് സന്നദ്ധത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1243/2020)
 

date