കോവിഡ് 19 മെയ് മാസത്തെ പെന്ഷന് വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി 2020 മെയ് മാസത്തെ പെന്ഷന് വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
മെയ് നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്നവരുടെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ ഒന്നില്‍ (1) അവസാനിക്കുന്നവരുടെയും പെന്ഷന് വിതരണം ചെയ്യും.
അഞ്ചിന് രാവിലെ രണ്ടില്‍ (2) അവസാനിക്കുന്നവര്‍ക്കും ഉച്ചയ്ക്ക് ശേഷം മൂന്നില്‍ (3) അവസാനിക്കുന്നവര്ക്കുമായിരിക്കും വിതരണം. ആറിന് രാവിലെ നാലില്‍ (4) അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് അഞ്ചില്‍ (5) അവസാനിക്കുന്നവര്‍ക്കും വിതരണം ചെയ്യും. ഏഴിന് രാവിലെ ആറില്‍ (6) അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് ഏഴില്‍ (7) അവസാനിക്കുന്നവര്‍ക്കും പെന്ഷന് ലഭിക്കും. എട്ടിന് രാവിലെ എട്ടില്‍ (8) അവസാനിക്കുന്നവരുടെയും ഉച്ച കഴിഞ്ഞ് ഒന്‍പതില്‍ (9) അവസാനിക്കുന്നവരുടെയും പെന്ഷന് വിതരണമാണ് നടക്കുക.
(പി.ആര്.കെ. നമ്പര്‍. 1244/2020)
- Log in to post comments