Skip to main content

കോവിഡ് 19 ജില്ലയില്‍ 19,046 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വിജയകരമാണെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെവരെ(എപ്രില്‍ 29) 19,046 പേരാണ് ഗൃഹനിരീക്ഷണംപൂര്‍ത്തിയാക്കിയത്. പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 77 പേര്‍ ഉള്‍പ്പെടെ 1,171 പേരാണ് നിലവില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പ്രവേശിക്കപ്പെട്ട 10 പേര്‍ ഉള്‍പ്പെടെ 39 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,511 സാമ്പിളുകളില്‍ 53 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ 15 പോസിറ്റീവ് കേസുകള്‍ ഉണ്ട്. അഞ്ചു പേര്‍  രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,436 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1247/2020)
 

date