Skip to main content

കോവിഡ് 19 പൈനാപ്പിള്‍ ചാലഞ്ചില്‍ നിന്നുള്ള ലാഭം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഉമയനല്ലൂര്‍ സമൃദ്ധി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതി സംഘടിപ്പിച്ച പൈനാപ്പിള്‍ ചലഞ്ചില്‍ നിന്ന് ലഭിച്ച ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അഞ്ചല്‍, അലയമണ്‍ മേഖലയില്‍ നിന്നുള്ള 1000 കിലോ പൈനാപ്പിള്‍ വിറ്റ വകയില്‍ ലാഭമായി ലഭിച്ച അയ്യായിരം രൂപയാണ് കൈമാറിയത്. ആശ്വാസ നിധി സമൃദ്ധി അങ്കണത്തില്‍ എത്തിയ എം  നൗഷാദിന് എം എല്‍ എ യ്ക്ക് സമൃദ്ധി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഒരേ സമയം പൈനാപ്പിള്‍ കര്‍ഷകരെ ചെറുതായെങ്കിലും സഹായിക്കുവാന്‍ കഴിഞ്ഞതിന്റെയും ലാഭമായി കിട്ടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കഴിഞ്ഞതിന്റെയും അഭിമാനത്തിലാണ് സമൃദ്ധി പ്രവര്‍ത്തകര്‍. ആവശ്യമായ നിര്‍ദേശങ്ങളും സഹായവുമായി ചാത്തന്നൂര്‍ കൃഷി ഓഫീസറും ഒപ്പം ഉണ്ടായിരുന്നു.
(പി.ആര്‍.കെ. നമ്പര്‍. 1248/2020)
 

date