Post Category
മഴക്കെടുതി കൊട്ടാരക്കരയില്‍ ആറ് ലക്ഷം രൂപയുടെ നാശനഷ്ടം
കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ കൊട്ടാരക്കര താലൂക്കില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ചടയമംഗലത്ത് ആറ് വീടും പൂയപ്പള്ളിയില്‍ രണ്ട് വീടും എഴുകോണ്‍, ഉമ്മന്നൂര്‍, വെളിയം എന്നിവിടങ്ങളിലായി ഓരോ വീട് വീതവും ഭാഗികമായി തകര്‍ന്നു. ചക്കുവരയ്ക്കല്‍, കുളക്കട എന്നിവിടങ്ങളിലായി ഓരോ വീടും പൂര്‍ണമായും തകര്‍ന്നു. ആകെ 6.25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
(പി.ആര്‍.കെ. നമ്പര്‍. 1250/2020)
date
- Log in to post comments