ധനസഹായം നല്‍കുന്നു
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവ അംഗങ്ങളായിട്ടുള്ളവര്‍ക്ക് കോവിഡ്-19 ലോക്ക് ഡൗണിന്റെ ഭാഗമായി 1000 രൂപ വീതം ആശ്വാസ ധനസഹായം നല്‍കുന്നു. 2019 മാര്‍ച്ച് 31 വരെ അംശദായം അടച്ചവര്‍ക്കും, അതിനു ശേഷം അംഗത്വമെടുത്ത് തുടര്‍ച്ചയായി അംശദായം അടച്ചുവരുന്നവര്‍ക്കുമാണ് സഹായം. അര്‍ഹരായ അംഗങ്ങള്‍ക്ക് peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. നേരത്തെ വാട്ട്‌സ് ആപ്പിലൂടെയും ഇ-മെയില്‍ വഴിയും അപേക്ഷിച്ചവരില്‍ 1000 രൂപ അക്കൗണ്ടില്‍ എത്താത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.
സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ്-19 ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപയും കോവിഡ്-19 രോഗബാധയുണ്ടെന്ന സംശയത്തില്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം വീടുകളിലോ/ആശുപത്രിയിലോ ഐസൊലേഷനില്‍ കഴിയുന്ന അംഗത്തിന് 5000 രൂപയും ധനസഹായം അനുവദിക്കുന്നതാണ്. ഇത്തരം അപേക്ഷകര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0497 2706806, 9495894210 ല്‍ ലഭിക്കും.
- Log in to post comments