Skip to main content

റിട്ട.ദമ്പതികള്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കോന്നി പയ്യനാമണ്‍ തുളസിഭവനില്‍ റിട്ട. ലീഡ് ബാങ്ക് മാനേജര്‍ ആര്‍. മുകുന്ദന്‍ നായരും ഭാര്യ റിട്ട. അഗ്രികള്‍ച്ചര്‍ ജെ.എസ് ടി.എല്‍ തുളസിയമ്മയും ചേര്‍ന്നു പെന്‍ഷന്‍ തുകയായ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി. ഇരുവരും 25,000 രൂപ വീതമാണ് സംഭാവന ചെയ്തത്. ഒരു മാസത്തെ പെന്‍ഷന്‍ തുകയില്‍ നിന്നും 5000 രൂപ വീതം എടുത്ത് അഞ്ചുമാസത്തെ തുകയായ 25,000 രൂപ വീതമാണു നല്‍കിയത്.  ഇരുവരുടെയും ബന്ധുവായ കളക്ടറേറ്റിലെ സീനിയര്‍ ടൈപ്പിസ്റ്റ് ബി. ഗീതയാണ് ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. 

date