Skip to main content

മകന്റെ ഓര്‍മ്മദിന ചടങ്ങുകള്‍ക്കായി കരുതിവച്ച പണം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമ്മ 

മകന്റെ ഓര്‍മ്മദിന ചടങ്ങുകള്‍ക്കായി കരുതിവച്ച പണം മാതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സീതത്തോട് മൂന്നുകല്ല് പ്രിയാ ഭവനില്‍ പി ടി പ്രേംകുമാറിന്റെ ഓര്‍മ്മ ദിനത്തിലാണു പണം കൈമാറിയത്. പ്രേംകുമാറിന്റെ വീട്ടിലെത്തിയ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ പക്കല്‍ മാതാവ്  ഉഷാകുമാരി 10,001 രൂപ ഏല്‍പ്പിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി സന്നിഹിതയായി.നാലു വര്‍ഷം മുമ്പാണ് പ്രേംകുമാര്‍ വിടവാങ്ങിയത്.

date