Skip to main content

പുസ്തകപ്രസിദ്ധീകരണത്തിന് കരുതിയ തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കവിയും നാടന്‍പാട്ട് കലാകാരനുമായ വിനോദ് മുളമ്പുഴ പുസ്തക പ്രസിദ്ധീകരണത്തിന് സ്വരൂപിച്ചിരുന്ന പണം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി നല്‍കി.

കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് അദ്ദേഹം തുക കൈമാറി. നാളിതുവരെയുള്ള കവിതകള്‍ പുസ്തകരൂപത്തിലാക്കുന്നതിനായി നാലു വര്‍ഷമായി കുടുക്കയില്‍ കരുതിയിരുന്ന അഞ്ചിന്റെയും പത്തിന്റെയും നാണയത്തുട്ടുകളും കൂടാതെ 2500 രൂപയും നെഹ്രു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍ നല്‍കിയ 500 രൂപയും  ഉള്‍പ്പെടെയാണ് കളക്ടര്‍ക്ക് കൈമാറിയത്. വിനോദ് മുളമ്പുഴയുടെ 28-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ചെയ്യുന്ന ഒരു സത്പ്രവൃത്തികൂടിയായിരുന്നു ഇത്.

 

date