Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി  തട്ടയില്‍ ഒരിപ്പുറം ദേവീക്ഷേത്രം മേല്‍ശാന്തി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി തട്ടയില്‍ ഒരിപ്പുറം ദേവീക്ഷേത്രം മേല്‍ശാന്തി. പന്തളം തെക്കേക്കര തട്ട ഒരിപ്പുറം ദേവി ക്ഷേത്രത്തിലെ മേല്‍ശാന്തി എം.മനു നമ്പൂതിരി 5000 രൂപ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്ക്ക് കൈമാറി. കോവിഡ് ബാധക്കെതിരെ അശ്രാന്ത പരിശ്രമം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായാണു ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറുന്നതെന്ന് എം.മനു നമ്പൂതിരി പറഞ്ഞു.

 

date