Skip to main content

26156 അതിഥി തൊഴിലാളികളെ സ്‌ക്രീന്‍ ചെയ്തു: ജില്ലാ കളക്ടര്‍

ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 26156 തൊഴിലാളികളെ തെര്‍മല്‍ സ്‌ക്രീനിംഗ് ചെയ്തതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇതിലൂടെ രോഗലക്ഷണങ്ങളുള്ള 70 പേരെ കണ്ടെത്താന്‍ കഴിഞ്ഞു. ഇങ്ങനെ കണ്ടെത്തിയ 78 പേരുടെ സാംപിളുകള്‍ ശേഖരിച്ചു. മുഴുവന്‍ സാമ്പിളിന്റെയും പരിശോധനാഫലം നെഗറ്റീവ് ആകുകയും ചെയ്തു. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന പ്രശ്നമായിരുന്നു അതിഥി തൊഴിലാളികളുടെ ആരോഗ്യവും ഭക്ഷണവും. ഇതിന്റെ ഭാഗമായി വടശേരിക്കര എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ആയ ഡോക്ടര്‍ ശ്രീകുമാര്‍, ഡി.എം.ഒ.എച്ച് ടെക്നിക്കല്‍ അസിസ്റ്റന്റ് ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 വോളന്റീയര്‍മാരെയും അഞ്ചു ഡി.വി.സി യൂണിറ്റ് അംഗങ്ങളെയും ഡ്രൈവര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി അഞ്ചു ടീം രൂപീകരിക്കുകയും അതിലൂടെ 1237 ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.  ഈ പ്രവര്‍ത്തിയിലൂടെ അവരുടെ ജീവിത സാഹചര്യങ്ങളെപറ്റി അറിയാനും അവരെ ബോധവത്കരിക്കാനും സാധിച്ചു. ഇതില്‍ ഭൂരിഭാഗവും ആന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണെന്ന് കളക്ടര്‍ പറഞ്ഞു.

  

date