Post Category
അന്യ സംസ്ഥാനത്ത് നിന്നുള്ള തിരിച്ചുവരവ്: അതിര്‍ത്തിയില്‍ പ്രവേശന കേന്ദ്രങ്ങള്‍ ഒരുക്കും
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പെട്ട് പോയവരെ തിരികെ കൊണ്ടു വരുന്നതിന് മുന്നോടിയായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പ്രവേശന കേന്ദ്രങ്ങളും ആസ്പത്രി സൗകര്യവും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അപേക്ഷകള്‍ സംസ്ഥാന തലത്തില്‍ പരിഗണിച്ചു വരികയാണ്. തിരികെ കൊണ്ടുവരുന്നതുമായി
നടപടി ക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിര്‍വ്വഹിക്കും.
വഴി വാണിഭ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രമാണ് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments