Post Category
കുരങ്ങ്പനി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കും
കുരങ്ങ്പനി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. ഇപ്പോള്‍ 2346 പേര്‍ക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എട്ട് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. ജില്ലയില്‍ അടുത്തിടെ മരിച്ച കേളുവിന്റെ മരണ കാരണം കുരങ്ങ് പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ 3 മരണങ്ങളാണ് കുരങ്ങ് പനിയുടേതായി സ്ഥിരീകരിച്ചിട്ടുള്ളത്.കുരങ്ങ് പനിയുടെ സാഹചര്യത്തില്‍ കോളനികള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തും. കോളനികളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ കാടുകളില്‍ മേയാന്‍ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പ് തയ്യാറാക്കും.
date
- Log in to post comments