കോവിഡ് 19 സൗജന്യ ധനസഹായം അനുവദിച്ചു
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം നല്‍കും. ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991 ലെ ഓട്ടോറിക്ഷാ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004 ലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് സൗജന്യ ധനസഹായം അനുവദിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍പ് പ്രഖ്യാപിച്ച തിരിച്ചടയ്ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ തിരച്ചടയ്ക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും സൗജന്യ ധനസഹായം അനുവദിച്ചതായി പരിഗണിക്കപ്പെടും. ആയതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികള്‍ക്ക് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും www.kmtwwfb.org വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍. 1255/2020)
- Log in to post comments