Post Category
കോവിഡ് 19 ചാത്തന്നൂര്‍ മേഖലയ്ക്ക് സ്പെഷ്യല്‍ ഓഫീസര്‍
കോവിഡ് 19 ചാത്തന്നൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കലക്ടര്‍ ആര് സുമീതന്പിള്ളയെ ചാത്തന്നൂര്‍ മേഖല സ്പെഷ്യല്‍ ഓഫീസറായി ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ പഞ്ചായത്തുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ചുമതല. നിലവില്‍ നാഷണല്‍ ഹൈവേ വിഭാഗം സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറാണ്. കോവിഡ് ലോക്ക് ഡൗണിന്റെ ഇളവുകളും നിര്‍ദേശങ്ങളും സംബന്ധിച്ച ചുമതലകൂടി നിര്‍വഹിച്ചു വരുന്നു.
(പി.ആര്.കെ. നമ്പര്‍. 1257/2020)
date
- Log in to post comments