Post Category
വാഹന ഗതാഗതം നിരോധിച്ചു
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി റോഡ് സെക്ഷന് കീഴില്‍ ഓമാനൂര്‍-കുഴിമണ്ണ റോഡില്‍ തടപ്പറമ്പ്, മുണ്ടക്കല്‍ ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് ഒന്ന്) മുതല്‍ മെയ് 27 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ ദിവസങ്ങളില്‍ ഓമാനൂരില്‍ നിന്ന് തടപ്പറമ്പ്, മുണ്ടക്കല്‍ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഓമാനൂര്‍-കീഴ്മുറി-പോത്തുവെട്ടിപ്പാറ റോഡ് വഴിയും കിഴിശ്ശേരിയില്‍ നിന്ന് മുണ്ടക്കലിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കിഴിശ്ശേരി-പോത്തുവെട്ടിപ്പാറ വഴിയോ, കിഴിശ്ശേരി-ചുള്ളിക്കോട്-പാറമ്മല്‍-വിളയില്‍, കിഴിശ്ശേരി-ചുള്ളിക്കോട്-നമ്പൂതിരിപ്പടി വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്നും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments