Skip to main content

തേഞ്ഞിപ്പലത്ത് മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം

 

'മഴയെ വരവേല്‍ക്കാം വൃത്തിയോടെ , എന്ന സന്ദേശത്തോടെയുള്ള മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന് തേഞ്ഞിപ്പലം പഞ്ചായത്തില്‍ നാളെ(മെയ് രണ്ട്)തുടക്കമാവും.  ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ തടയാന്‍ ലക്ഷ്യമിട്ട് പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ശുചീകരണം നടത്തും. രാവിലെ ഏഴിന് ആരംഭിക്കുന്ന ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള അങ്ങാടികള്‍, അങ്കണവാടികള്‍, സ്‌കൂള്‍ , കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ക്ലോറിനേഷന്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് പറഞ്ഞു.
പഞ്ചായത്തംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍ എന്നിവരെല്ലാം മഴക്കാല പൂര്‍വശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.
 

date