ഡോക്ടര്‍മാരുടെ നിയമനം
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഓമാനൂര്‍, ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിലുള്ള സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ ബയോഡാറ്റ മെയ് മൂന്നിന് രാവിലെ 10നകം ഓമാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ mophcomnur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. ഏത് സ്ഥാപനത്തിലേക്കാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്നും അപേക്ഷകന്റെ ഫോണ്‍ നമ്പറും അപേക്ഷയില്‍ കാണിക്കണം. കോവിഡ് 19നുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അഭിമുഖം നടത്തേണ്ടതിനാല്‍ അഭിമുഖത്തിന്റെ തീയതിയും സമയവും സ്ഥലവും അപേക്ഷകരെ നേരിട്ട് വിളിച്ച് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847495311 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഓമാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments