Skip to main content

എക്‌സൈസ് വകുപ്പ്

ഇടുക്കി എക്‌സൈസ് ഡിവിഷനില്‍ ലോക്ക് ഡൗണ്‍ കാലയളവായ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 28 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  62 അബ്കാരി കേസുകളില്‍ 42 പ്രതികളെയും 8 എന്‍.ഡി.പി.എസ് കേസുകളില്‍ 6 പ്രതികളെയും അറസറ്റ് ചെയ്തു. തൊണ്ടി മുതലായി   11915 ലിറ്റര്‍ കോട, 46.400 ലിറ്റര്‍ ചാരായം, 34 ലിറ്റര്‍ വ്യാജമദ്യം, 11.200 ലിറ്റര്‍ അരിഷ്ടം, 700 മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐ.എം.എഫ്.എല്‍), 1.613 കിലോ ഗ്രാം ഗഞ്ചാവ്, 8 ഗഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചു.
 

date