ജില്ലയില്‍ നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ തുടരും
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 3, 6, 7 നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ്, വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കരുണാപുരം ഗ്രാമ പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലും, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലും, ഇരട്ടയാറിലെ 7, 9, 10 ചക്കുപള്ളത്തിലെ 3, 4, 6 വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യ വകുപ്പ് 29 ന് ഇടവെട്ടി, കരുണാപുരം, മൂന്നാര്‍, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചയത്തുകളെക്കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മെയ് മൂന്നുവരെ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ സാമൂഹിക അകലം പാലിക്കണം. നിര്‍ബന്ധമായും മാസ്്ക് ധിരിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആദ്യ 200 രൂപയും ആവര്‍ത്തിച്ചാല്‍ 500 രൂപയും പിഴ ഈടാക്കാന്‍ സംസ്ഥാന പോലീസ് മേധാവി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.
പ്രസ്തുത പഞ്ചായത്തിലേക്കും പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത വഴികള്‍ മാേ്രത അനുവദിക്കൂ. സന്നദ്ധ സംഘനാ പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ വീട്ടില്‍ എത്തിച്ചു നല്‍കും. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, ഫയര്‍ & റെസ്‌ക്യു, സിവില്‍ സപ്ലൈസ്്, വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ല കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
- Log in to post comments