Skip to main content

കൊവിഡ്-19 ഇന്നത്തെ നില

ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ട്. ജില്ലയില്‍ രോഗ വിമുക്തരായവര്‍ 10, നിലവില്‍ 14 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത് .
ആശുപത്രി നിരീക്ഷണത്തില്‍ മൂന്നു പേര്‍, ഹോം ക്വാറന്റയില്‍ 1566, ജില്ലയില്‍ നിന്ന്് ഇതുവരെ 1512 സാമ്പില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ 24 പോസിറ്റീവ് കേസ് റ്ിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നെഗറ്റീവ് 1107, ലഭിക്കാനുള്ള പരിശോധന ഫലങ്ങള്‍ 367, നിരാകരിച്ച സാമ്പിളുകള്‍ 9, ഇന്ന് പരിശോധനയ്ക്കയച്ചത് 162 സാമ്പിളുകള്‍. രോഗം സ്്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്റ്റ്് ഇന്നത്തേത് 14, രോഗം സ്ഥീരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്റ്റ് നിരീക്ഷണത്തിലുള്ളത് 725, സെക്കന്ററി കോണ്‍ടാക്റ്റ് ഇന്ന് കണ്ടെത്തിയത് 27, രോഗം സ്ഥീരികരിച്ചവരുടെ സെക്കന്ററി കോണ്‍ടാക്റ്റ് ആകെ നിരീക്ഷണത്തിലുള്ളത് 945 എന്നിങ്ങനെയാണ്. 41 പേര്‍ ഇന്ന് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. ഇതുവരെ ആകെ 1423 പേര്‍ വിളിച്ചിട്ടുണ്ട്. മാനസികാരോഗ്യ ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ 15 ഉം സാന്ത്വന വിഭാഗത്തില്‍ 64 പേരും വിളിച്ചു. ഹോം ക്വാറന്റീന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് 549 വീടുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഇന്ന് 468  അതിഥി തൊഴിലാളികളെ പരിശോധിച്ചു.
 

date