മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി ചിത്രൻ നമ്പൂതിരിപ്പാട് സംഭാവന നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി ചിത്രൻ നമ്പൂതിരിപ്പാട് 25000 രൂപ സംഭാവനയായി നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ചെക്ക് ഏറ്റുവാങ്ങിയത്. നാലുവർഷം മുമ്പ് അന്തരിച്ച ഭാര്യയുടെ സ്മരണക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. സാമൂഹ്യ സേവനം നടത്തുന്ന സ്ത്രീകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്കാണ് എല്ലാവർഷവും ഈ തുക നൽകിയിരുന്നത്. കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയാണ് നൂറ്റിയൊന്നാം വയസ്സിലും ചിത്രൻ നമ്പൂതിരിപ്പാട് ഉയർത്തിപ്പിടിക്കുന്നതെന്ന് എ.സി മൊയ്തീൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കാണിച്ച നല്ല മനസ്സിന് മന്ത്രി നന്ദി പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നടപടികൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്നും മുകൾ തട്ടിൽ നിന്നും കീഴ്ത്തട്ടു വരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മറ്റു രാജ്യങ്ങൾക്ക് മാതൃകയായതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു.
- Log in to post comments