Post Category
പൂക്കുളം പുനരുദ്ധാരണത്തിന് തുടക്കമായി
ചാവക്കാട് നഗരസഭയുടെ സ്വപ്ന പദ്ധതിയായ പൂക്കുളം പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 44 ലക്ഷം ചെലവഴിച്ച് സംരക്ഷണ ഭിത്തി കെട്ടിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. നിർമ്മാണ ഉദ്ഘാടനം പാലയൂർ പൂക്കുളത്ത് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ നിർവ്വഹിച്ചു.
റീസർവ്വേ നടത്തി കുളത്തിന്റെ വിസ്തൃതി പൂർവ്വ സ്ഥിതിയിലാക്കിയാണ് കുളം സംരക്ഷിക്കുക. ശുദ്ധജല ലഭ്യതയ്ക്കും കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും വേണ്ടിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വികസന കാര്യസമിതി ചെയർമാൻ കെ. എച്ച് സലാം, വാർഡ് കൗൺസിലർ ശാന്ത സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments