Post Category
വിരമിച്ച ദിനത്തിൽ മാസശമ്പളം ദുരിതാശ്വാസ നിധിക്ക് നൽകി നഗരസഭ ജീവനക്കാരൻ
വിരമിച്ച അന്ന് തന്നെ ഒരു മാസത്തെ ശമ്പളം 65,650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കോർപ്പറേഷൻ ജീവനക്കാരൻ മാതൃകയായി. തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിഭാഗം അസി.എഞ്ചിനീയറായി പ്രസാദ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളമായ 65,650 രൂപയുടെ ചെക്ക് നൽകി. മേയർ അജിത ജയരാജന് ചെക്ക് ഏറ്റുവാങ്ങി. കഴിഞ്ഞ 20 വർഷത്തെ സേവനത്തിന് ശേഷമാണ് പ്രസാദ് കോർപ്പറേഷനിൽ നിന്നും വിരമിച്ചത്.
date
- Log in to post comments