Skip to main content

അതിഥി തൊഴിലാളികളുടെ മടക്കം;  സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കും.

 

കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ട്രെയിന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് താത്പര്യമുള്ള എല്ലാവര്‍ക്കും സ്വദേശത്തേക്കു മടങ്ങാന്‍ സൗകര്യമൊരുക്കും.

അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ രേഖകള്‍ ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.  ജില്ലാ അധികൃതരില്‍നിന്ന് തുടര്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ താമസസ്ഥലങ്ങളില്‍തന്നെ തുടരാനും സമൂഹ മാധ്യങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു

date