കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ക്ക്
കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. രണ്ട് ലക്ഷത്തിലധികം അതിഥി തൊഴിലാളികളും കുടുംബങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കിയ കരുതലിന്റെ ഭാഗമായത്. ജില്ലയില്‍ ഇതുവരെ 2,04,904 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏഴ് താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
ഇന്നലെ (മെയ് ഒന്ന്) 5,691 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ നാലാം ഘട്ട കിറ്റ് വിതരണമാണ് വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. താലൂക്ക് തലങ്ങളില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു.
രണ്ടാം ഘട്ടം
• നിലമ്പൂര്‍ - 217
മൂന്നാം ഘട്ടം
• പെരിന്തല്‍മണ്ണ - 514
നാലാം ഘട്ടം
• കൊണ്ടോട്ടി - 812
• തിരൂര്‍ - 481
• തിരൂരങ്ങാടി - 3,123
• പൊന്നാനി - 544
- Log in to post comments