Post Category
പ്രവാസി ധനസഹായത്തിന് അപേക്ഷിക്കാന്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമില്ല
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. വിമാന ടിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോര്‍ട്ട് പേജ് അപ്ലോഡ് ചെയ്താല്‍ മതി. ടിക്കറ്റിന്റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല.
കാലാവധി കഴിയാത്ത വിസ, പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ധനസഹായത്തിനുള്ള അപേക്ഷകള്‍ മെയ് 5 വരെ സ്വീകരിക്കും.
date
- Log in to post comments