Skip to main content

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി: ധനസഹായത്തിന് വിവരങ്ങൾ നൽകണം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ ഫെബ്രുവരി 29 വരെ അംഗത്വത്തിന് അപേക്ഷ നൽകിയ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 പ്രകാരം ഉളള സാമ്പത്തിക സഹായം ലഭിക്കുന്നതിന്  kcwb.keltron.in/covid  എന്ന ഐഡിയിലേയ്ക്ക് വിവരങ്ങൾ അയക്കണം. ഇതുവരെ ആദ്യഗഡു ധനസഹായം ലഭിച്ചിട്ടില്ലാത്തവരും പുതിയ സൈറ്റിലേക്ക് അവരുടെ വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യണം. നേരത്തെ മെയിൽ അയച്ച അപേക്ഷകരും വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യണം. നിരവധി അംഗങ്ങൾ ധനസഹായത്തിനായി ഇതുവരെ വിവരങ്ങൾ നൽകാത്തതിനാലാണ് വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതെന്ന് ചെയർമാൻ അറിയിച്ചു.
പി.എൻ.എക്സ്.1638/2020

date