Skip to main content

കോവിഡ് 19 ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ രണ്ടാംഘട്ടം ആരംഭിച്ചു

കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ രണ്ടാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരള സോഷ്യല്‍ സെക്യൂരിറ്റീസ് മിഷന്‍സ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ 5000 മാസ്‌ക്കുകള്‍, 50 കിയോസ്‌ക്കുകള്‍, ബോധവത്കതണ പോസ്റ്ററുകള്‍ എന്നിവ ഹോട്ട് സ്‌പോട്ടുകളായ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദിന് കൈമാറി.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍, കോവിഡ് സെല്‍ സൂപ്രണ്ട് കെ പി ഗിരിനാഥ്, കോവിഡ് സെല്‍ ഐ ടി സൂപ്രണ്ട് അജിത്ത് ജോയി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ് എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1265/2020)

 

date